Shyam StutiShyam Stuti
Join

Onam Vrat Niyam, Muhurat, and Parana Time (Malayalam)

Dedicated to Lord Vishnu (Krishna/Vamana).

Join
1
ഓണനാളില് ഉണ്ണാവ്രതം നോല്ക്കും ചിലര്... ഓണത്തിന് എല്ലാവരും സദ്യയുണ്ണുമ്പോള് അന്നേ ദിവസം ഉണ്ണാതെ വ്രതം നോക്കുന്ന ചിലരുണ്ട്. ഇതിനു പുറകിലെ ഐതിഹ്യം ആറന്മുളയപ്പനുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
2
ഓണത്തോടനുബന്ധിച്ചുള്ള വള്ളസദ്യ പൊടിപൊടിയ്ക്കുന്ന ആറന്മുറയിലെ മൂന്നു കുടുംബങ്ങളാണ്, മൂന്ന് ഇല്ലത്തുള്ളവരാണ് ഈ ഉണ്ണാവ്രതം അനുഷ്ഠിയ്ക്കുന്നവര്. കഴിഞ്ഞ 150 വര്ഷങ്ങളായി പിന്തുടര്ന്നു പോരുന്ന ആചാരം കൂടിയാണിത്. ആറന്മുളയിലെ ചെറുകര ഇല്ലം,പുത്തേഴത്ത് ഇല്ലം, തെക്കേടത്ത് ഇല്ലം എന്നിവിടങ്ങളിലുള്ളവരാണ് ഓണത്തിന്ന് ഭക്ഷണം ത്യജിച്ച് ഈ ഉണ്ണാവ്രതം നോല്ക്കുന്നത്. പണ്ടത്തെ ഒരു ഐതിഹ്യത്തെ തുടര്ന്നാണ് ഈ വ്രതം അനുഷ്ഠിച്ചു പോരുന്നത്.
3
ആറന്മുളയപ്പന് ഭക്തവത്സലനാണെന്നും തന്റെ ഭക്തര് പട്ടിണി കിടന്നു കൂടായെന്നുള്ളയാളാണെന്നതുമാണ് വിശ്വാസം. ആറന്മുളയപ്പനോടുള്ള ഭക്തിയുടെ ഭാഗമായി ആറന്മുള ക്ഷേത്രത്തിന്റെ അധീനതയില് വരുന്ന സ്ഥലങ്ങളില് ഒന്പതു കുടുംബങ്ങളുടെ നേതൃത്വത്തില് ഓണത്തിന് ധാന്യവും മറ്റും നല്കിപ്പോന്നിരുന്നു. ക്ഷേത്രത്തില് ഊരാണ്മാവകാശമുള്ള കുടുംബങ്ങളായിരുന്നു ഈ വസ്തുക്കള് പാവങ്ങള്ക്കു നല്കിയിരുന്നത്. പ്രധാനമായും ഈ ഇല്ലങ്ങളും.
4
അല്പകാലം കടന്നപ്പോള് ഇല്ലത്ത് ദുര്നിമിത്തങ്ങളും ആധികളും വ്യാധികളുമെല്ലാം വന്നു തുടങ്ങി. ഇല്ലത്തെ അംഗങ്ങള്ക്കും. ഇതിന്റെ കാരണം കണ്ടു പിടിയ്ക്കാനായി പ്രശ്നം വച്ചപ്പോള് കാരണവും തെളിഞ്ഞു. മുന്പൊരിക്കല് ധാന്യം വിതരണം ചെയ്യാനായി ഇല്ലത്തുള്ളവര് സാധനങ്ങള് നല്കി മടങ്ങി. ഇവിടെ വസ്തുക്കള് വാങ്ങാനായി എത്തിയവരില് ഒരു ഗര്ഭിണിയും ഉണ്ടായിരുന്നു. സാധനങ്ങള് വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ഇവര് താഴെ വീണു മരിച്ചു. ഇതിന്റെ പേരിലുള്ള ശാപമാണ് ഇല്ലത്തെ വേട്ടയാടുന്നതെന്നതായിരുന്നു പ്രശ്നവിധി. ഇതിനു പ്രശ്നപരിഹാരം ഓണസമൃദ്ധിയില് അന്നേ ദിവസം ഈ ഇല്ലത്തുള്ളവര് ഉണ്ണാവ്രതം നോല്ക്കുകയെന്നതെന്നും തെളിഞ്ഞു.
5
ഇതിന്റെ ഭാഗമായാണ് അന്നേ ദിവസം ഈ ഇല്ലങ്ങളിലെ ഓരോരുത്തര് വീതം ഉണ്ണാവ്രതം നോല്ക്കുന്നത്. അതികഠിനമായ ഈ വ്രതം രാവിലെ കുളിച്ചു ശുദ്ധമായി ആറന്മുളയപ്പന്റെ ദര്ശനത്തോടെ തുടങ്ങുന്നു. വൈകീട്ട് ആറന്മുളയപ്പന് നിവേദിച്ച കദളിപ്പഴവും കരിക്കും വാങ്ങി മടക്കം. ഉമിനീരു പോലും ഇറക്കാതെയുള്ള ഈ ഉണ്ണാവ്രതം ഓണപ്പിറ്റേന്നാണ് അവസാനിപ്പിയ്ക്കുക. നാമജപത്തിലും ക്ഷേത്രദര്ശനത്തിലുമെല്ലാം മുഴുകിയാണ് ഓണദിനം ഇവര് ഉണ്ണാവ്രതം അനുഷ്ഠിയ്ക്കുന്നത്. കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെ നന്മയ്ക്കു കൂടിയാണ്, ആറന്മുളയപ്പനെ പ്രസാദിപ്പിയ്ക്കുവാന് വേണ്ടി കൂടിയാണ് ഈ വ്രതമെന്നതാണ് വിശ്വാസം.
6
ഗുരുവായൂര് ഏകാദശി: വ്രതപുണ്യം പൂര്ണ്ണമാകാന് ഈ സമയം തെറ്റിക്കരുത്! പാരണ വീടേണ്ടത് എപ്പോള്? എങ്ങനെ? ഗുരുവായൂര് ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര് അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വ്രതം അവസാനിപ്പിക്കുന്ന സമയം അഥവാ ‘പാരണ വീടല്’. കഠിനമായ ഉപവാസത്തിനും ഭജനത്തിനും ശേഷം കൃത്യസമയത്ത് പാരണ വീടുമ്പോള് മാത്രമേ വ്രതത്തിന്റെ പൂര്ണ്ണഫലം ഭക്തന് ലഭിക്കുകയുള്ളൂ.
7
2025-ലെ ഗുരുവായൂര് ഏകാദശി വ്രതം പൂര്ത്തിയാക്കേണ്ട കൃത്യമായ സമയവും ചിട്ടകളും താഴെ നല്കുന്നു. പാരണ വീടേണ്ട സമയം ഏകാദശിക്ക് പിറ്റേന്ന്, അതായത് ദ്വാദശി ദിനത്തിലാണ് വ്രതം അവസാനിപ്പിക്കേണ്ടത്. തിയ്യതി: 2025 ഡിസംബര് 02, ചൊവ്വാഴ്ച. സമയം: രാവിലെ 6:22 മുതല് 10:15 വരെ. ശ്രദ്ധിക്കുക: ഈ സമയപരിധിക്കുള്ളില് തന്നെ വ്രതം അവസാനിപ്പിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.
8
എങ്ങനെയാണ് പാരണ വീടേണ്ടത് വ്രതം അവസാനിപ്പിക്കുന്നത് വെറുമൊരു ചടങ്ങല്ല, അതൊരു സമര്പ്പണമാണ്. താഴെ പറയുന്ന ചിട്ടകള് പാലിക്കാം: ശുദ്ധി: രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാവുക. പ്രാര്ത്ഥന: ഭഗവാനെ മനസ്സില് ധ്യാനിച്ച്, ‘അറിഞ്ഞോ അറിയാതെയോ വ്രതത്തില് വന്നുപോയ തെറ്റുകള് പൊറുക്കേണമേ’ എന്ന് ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കുക. തീര്ത്ഥം: ആദ്യം തുളസി തീര്ത്ഥം സേവിക്കുക. ക്ഷേത്രത്തില് പോകാന് സാധിക്കുന്നവര്ക്ക് അവിടുത്തെ തീര്ത്ഥം സേവിക്കുന്നത് ഉത്തമം. ഭക്ഷണം: തുടര്ന്ന് നെല്ലിക്ക, ഉണക്കലരി, മലര് എന്നിവയില്
9
പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.
10
ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവ്വതീദേവിയായതിനാൽ തിങ്കളാഴ്ച ദിവസം ശിവപാര്വ്വതീ മന്ത്രങ്ങള് ചേര്ത്ത് വേണം ശിവനെ ഭജിക്കാന്. "നമ:ശിവായ ശിവായ നമ:" എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം . കൂടാതെ ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങൾ) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും അത്യുത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ "ഓം നമഃശിവായ" എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ''ഓം ഹ്രീം ഉമായൈ നമ :'' ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.
11
വ്രതാനുഷ്ഠാനം എങ്ങനെ? മാസത്തിൽ ഒരു തിങ്കളാഴ്ച എന്നക്രമത്തിലോ കഴിയാവുന്ന തിങ്കളാഴ്ച എന്ന രീതിയിലോ വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം ആരംഭിക്കണം. ഞായറാഴ്ച രാത്രിയിൽ അരിയാഹാരം ഒഴിവാക്കുന്നതും നന്ന്, ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്. തിങ്കളാഴ്ച ദിനത്തിൽ സൂര്യോദയത്തിനുമുന്നെ കുളിച്ചു ശരീരശുദ്ധി വരുത്തി ഉമാസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയിൽ ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. തുടർന്ന് ശിവക്ഷേത്ര ദര്ശനം നടത്തി പിന്വിളക്ക്, കൂവളമാല എന്നിവ സമർപ്പിക്കുന്നതും നന്ന്. ഒരിക്കലൂണാണ് അഭികാമ്യം. രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം.
12
വ്രതദിവസം ശിവപുരാണവും ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്. സന്ധ്യയ്ക്ക് നൂറ്റെട്ട് തവണ "ഓം നമഃശിവായ " ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതത്തിനും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് എന്ന് മനസിലാക്കുക.
13
വഴിപാടുകൾ ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. ജലധാര സമർപ്പണം നന്ന് .
14
വിശേഷ വ്രതാനുഷ്ഠാന ദിനങ്ങൾ തിങ്കളാഴ്ചയും രോഹിണിയും ചേർന്ന് വരുന്ന ദിനം ദിവസം സ്വയംവരപുഷ്പാഞ്ജലി നടത്തിയാൽ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. കറുത്തവാവും തിങ്കളാഴ്ചയുമായിവരുന്ന ദിനം "അമോസോമവാരം" എന്ന് പറയുന്നു, ഇതും വിശേഷദിനമായി പറപ്പെടുന്നു. മേടം, ഇടവം, ചിങ്ങം, വൃശ്ചികം എന്നീ മാസങ്ങളിലെ തിങ്കളാഴ്ചകളിൽ വ്രതാനുഷ്ഠാനം ഏറെ ഗുണകരമാണ്.

Meaning & Translation

Verse 1
Some observe Unnavratam on Onam day... While everyone enjoys the Onam Sadhya, some observe a fast without eating on that day. The legend behind this is related to Aranmula Appan.
Verse 2
Three families from Aranmula, who are prominent in the Vallassadya during Onam, are the ones who observe this Unnavratam. This is a tradition that has been followed for the past 150 years. The Cherukara Illam, Puthezhath Illam, and Thekkedath Illam in Aranmula are the ones who observe this Unnavratam by abstaining from food on Onam. This fast is observed based on an ancient legend.
Verse 3
It is believed that Aranmula Appan is very fond of his devotees and would not let them starve. As part of devotion to Aranmula Appan, nine families in the areas under the Aranmula temple's jurisdiction used to provide grains and other items during Onam. These families, who had hereditary rights over the temple, distributed these goods to the poor. These specific Illams were among them.
Verse 4
After some time, ill omens, anxieties, and diseases began to afflict the Illam and its members. When a divination (Prashnam) was performed to find the cause, the reason became clear. Once, when the Illam members were distributing grains, a pregnant woman among those who came to receive the goods fell down in the rush and died. The divination revealed that the curse due to this incident was haunting the Illam. The solution to this problem was for the members of these Illams to observe Unnavratam on Onam day, amidst the Onam festivities.
Verse 5
As part of this, one person from each of these Illams observes Unnavratam on that day. This extremely rigorous fast begins in the morning after bathing and purifying oneself, with a darshan (sight) of Aranmula Appan. In the evening, they return after receiving Kadalipazham (banana) and Karikku (tender coconut) offered to Aranmula Appan. This Unnavratam, where even saliva is not swallowed, concludes on the day after Onam. They spend the Onam day immersed in chanting names and visiting the temple while observing this fast. It is believed that this fast is not only for the well-being of the family but also for the good of the land, and to please Aranmula Appan.
Verse 6
Guruvayoor Ekadashi: Do not miss this time to complete the merit of the fast! When and how should Parana be observed? The most important thing for devotees observing Guruvayoor Ekadashi fast to know is the time to conclude the fast, or 'Parana Veedal'. Only by observing Parana at the correct time after rigorous fasting and bhajans will the devotee receive the full benefits of the fast.
Verse 7
The exact time and rituals to complete the Guruvayoor Ekadashi fast in 2025 are given below. Parana should be observed on the day after Ekadashi, i.e., on Dwadashi. Date: Tuesday, December 02, 2025. Time: From 6:22 AM to 10:15 AM. Note: Special care must be taken to conclude the fast within this time frame.
Verse 8
How to observe Parana: Concluding the fast is not just a ritual, it is an offering. Follow the guidelines below: Purity: Wake up in the morning, bathe, and purify yourself. Prayer: Meditate on the Lord in your mind and sincerely pray, 'Forgive any mistakes made knowingly or unknowingly during the fast.' Teertham: First, consume Tulasi Teertham. For those who can visit the temple, consuming the Teertham from there is excellent. Food: Then, consume items like Nellika (Indian gooseberry), Unakkalari (dried rice), Malar (puffed rice), etc., to break the fast.
Verse 9
Monday is the day of Lord Shiva, accompanied by Parvati. Observing Monday fasting (Thiruvathira Vratam) with a single meal on this day is highly auspicious. This fast, also known as Somavara Vratam, is excellent not only for attaining a good marital fortune but also for a secure family life, alleviation of widowhood dosha, pacification of Chandra dosha, liberation (moksha), resolution of marital problems, and overall family prosperity. A special aspect of observing Somavara Vratam is that it leads to the favor of Shiva's family.
Verse 10
Since Sri Parvati Devi is the other half of the Lord, on Mondays, Shiva should be worshipped by combining Shiva-Parvati mantras. Chanting the Moola Mantra "Nama: Shivaya Shivaya Nama:" 108 times is extremely fruitful. Shiva Sahasranamam and Lalita Sahasranamam can also be chanted with equal importance. Umamaheshwara Stotram should also be chanted. Additionally, it is highly auspicious to offer Thumpappookkal (white flowers) to Parvati Devi and Koovalathila (Bilva leaves) to Sri Parameshwara at a Shiva temple. On that day, it is also good to chant the Panchakshari Mantra "Om Namah Shivaya" as many times as possible, along with Sri Parvati Devi's Moola Mantra "Om Hreem Umayai Namah". Spending the entire Monday in remembrance of Shiva-Parvati is excellent.
Verse 11
How to observe the fast? The fast can be observed once a month on a Monday, or on as many Mondays as possible. The fast should begin the day before, i.e., Sunday, after noon, by abstaining from fish, meat, etc. It is also good to avoid rice on Sunday night; wheat-based food or fruits can be consumed. On Monday, one should bathe before sunrise, purify the body, and devoutly worship the Lord accompanied by Uma. Applying bhasma (sacred ash) and kumkum on the forehead is pleasing to Shiva-Shakti. Afterwards, it is good to visit a Shiva temple and offer a lamp (pinvilakku) and a garland of Bilva leaves (koovalamaala). A single meal (orikkaloonu) is preferable. Some observe the fast by eating fruits in the morning and evening, and consuming the temple's consecrated rice (nedyachoru) at noon. The next day, after bathing, the fast can be concluded by consuming temple holy water (theertham) or tulasi water.
Verse 12
On the day of the fast, it is appropriate to recite Shiva Purana and Devi Mahatmyam. Chanting "Om Namah Shivaya" 108 times in the evening is excellent. Understand that along with devotion, charity also holds importance in all fasts.
Verse 13
Offerings: Offering Umamaheshwara Pooja and Swayamvara Pushpanjali is excellent for removing obstacles to marriage. Offering Jala Dhara (water oblation) is also good.
Verse 14
Special Fasting Days: It is believed that if Swayamvara Pushpanjali is performed on a day when Monday and Rohini Nakshatra coincide, desires will be fulfilled quickly. The day when Amavasya (new moon) falls on a Monday is called "Amosomavaram," and this is also considered a special day. Observing the fast on Mondays in the Malayalam months of Medam, Edavam, Chingam, and Vrischikam is highly beneficial.

Spiritual Benefits

Observing Unnavratam during Onam brings well-being to the family and community, atones for past misdeeds, and pleases Aranmula Appan (Lord Krishna). Observing Guruvayoor Ekadashi Parana at the correct time ensures the full spiritual benefits of the fast, leading to purification and divine blessings.

📜About this Katha

This document, brought to you by shyamstuti.in, details two significant fasting rituals from Kerala: the 'Unnavratam' observed by certain families during Onam in Aranmula, and the 'Parana' ritual for Guruvayoor Ekadashi. It explains the historical context, the specific practices, and the spiritual significance of these traditions, emphasizing their role in devotion and seeking divine blessings.

Frequently Asked Questions

What is the spiritual significance of observing Unnavratam during Onam, especially for the families in Aranmula?

The Unnavratam during Onam is observed by specific families in Aranmula as an atonement for a past tragedy involving a pregnant woman during grain distribution. It is believed to appease Aranmula Appan (Lord Krishna) and bring well-being to the family and the community, demonstrating deep devotion and sacrifice.

How does the Guruvayoor Ekadashi Parana ritual contribute to the spiritual benefits of the fast?

The Guruvayoor Ekadashi Parana ritual, observed on Dwadashi, is crucial for completing the fast and receiving its full spiritual benefits. It involves specific timings, purification, heartfelt prayers for forgiveness, and consuming sacred items like Tulasi Teertham, signifying a dedicated offering and conclusion to the rigorous spiritual discipline.

What is the underlying message of these fasting traditions in Malayalam culture?

These fasting traditions, like Onam Unnavratam and Guruvayoor Ekadashi, emphasize devotion, atonement, community welfare, and spiritual discipline. They highlight the belief in divine justice, the power of prayer, and the importance of observing rituals with purity and sincerity to attain blessings and inner peace, as taught by shyamstuti.in.

Explore More Devotion